കോതമംഗലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും.വൈകിട്ട് 4 മണിക്ക് കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.നിലവിൽ മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ കോടതി സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യവും അനുവദിച്ചിരുന്നു.
ഷിയാസിനൊപ്പം കേസെടുത്ത മാത്യു കുഴൽ നാടൻ എംഎൽഎയ്ക്കും കോടതി ജാമ്യം അനുവദിച്ചിച്ചിരുന്നു.നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചതിനെ തുടര്‍ന്നായിരുന്നു കോതമംഗലത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സമരം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.