മോദി ഇന്ന് മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി നാല് പ്രചാരണ റാലികളില്‍ പങ്കെടുക്കും


ലോക്‌സഭ തെരഞ്ഞെടുപ്പിന്റ ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ കേരളമടക്കമുള്ള രണ്ടാം ഘട്ട മേഖലകളില്‍ പ്രചരണം ശക്തമാക്കി നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി നാല് പ്രചാരണ റാലികളില്‍ പങ്കെടുക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ രാജസ്ഥാനില്‍ പ്രചരണം തുടരുകയാണ്.


ഇന്ന് ശക്കര്‍ഗഢ്, ജഹാജ്പൂര്‍, ഭില്‍വാഡ എന്നീ മൂന്നിടങ്ങളില്‍ പ്രചരണം നടത്തും.രാഹുല്‍ ഗാന്ധി ഇന്ന് ബിഹാറിലെ ഭാഗല്‍പൂരും ഉത്തര്‍പ്രദേശിലെ അംറോഹയിലും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. അംറോഹയിലെ ഡാനിഷ് അലിയുടെ പ്രചാരണത്തില്‍ രാഹുലിനോപ്പം സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പങ്കെടുക്കും. പ്രിയങ്ക ഗാന്ധി ഇന്ന് പ്രചാരണത്തിന് കേരളത്തില്‍ എത്തും.




Sharing is Caring