എ.എന്‍ ഷംസീറിന്റെ മിത്ത് വിവാദത്തില്‍ എന്‍.എസ്.എസിന്റെ നിലപാടിനെ പുകഴ്ത്തി എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍


എ.എന്‍ ഷംസീറിന്റെ മിത്ത് വിവാദത്തില്‍ എന്‍.എസ്.എസിന്റെ നിലപാടിനെ പുകഴ്ത്തി എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍. അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്നുള്ള എന്‍.എസ്.എസിന്റെ നിലപാട് അന്തസുള്ളതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു. മുതലെടുപ്പുകള്‍ക്ക് എന്‍.എസ്.എസ് നിന്നു കൊടുക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.


നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എന്‍ എസ് എസ് നിലപാട്. മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ ഇന്നലെ ചേര്‍ന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ഗണേഷ് കുമാറിന്റെ വിശദീകരണം.




Sharing is Caring