തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ എന്നിവരുടെ ചരമോപചാരത്തോടെ നിയമസഭ സമ്മേളനത്തിന് തുടക്കമായി. ചരമോപചാര പ്രമേയം സ്പീക്കർ എ.എൻ ഷംസീർ അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റ് കക്ഷി നേതാക്കളും അനുസ്മരിച്ച് സംസാരിച്ചു.ആൾക്കൂട്ടത്തെ ഊർജമാക്കിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ എ.എൻ ഷംസീറും കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് അവസാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു.
ഭരണാധികാരിയായി ഇരിക്കുമ്പോഴും സാധാരണക്കാരുടെ ഇടയിൽ ജീവിക്കാൻ ആഗ്രഹിച്ച ആളാണ് ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു. ഉമ്മൻ ചാണ്ടിക്കും വക്കം പുരുഷോത്തമനും ആദരം അർപ്പിച്ച ശേഷം മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കാതെ സഭ ഇന്ന് പിരിയും.














