തരൂരിനെതിരായ വിലക്കിൽ അന്വേഷണം വേണമെന്ന് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി എം.കെ രാഘവന്‍


ശശി തരൂരിനെതിരായ വിലക്കില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ. സുധാകരന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. തരൂരിനെ വിലക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തിയതാരെന്ന് കണ്ടെത്തി നടപടി എടുക്കണമെന്നാണ് ആവശ്യം. പരാതി ഒണ്‍ലൈന്‍ മാര്‍ഗം കൈമാറും.യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനുപിന്നില്‍ ആരാണെന്നു കെപിസിസി പ്രസിഡന്റ് അന്വേഷിക്കണം.


കെപിസിസി അന്വേഷണക്കമ്മിഷനെ നിയോഗിച്ചില്ലെങ്കില്‍ പാര്‍ട്ടിവേദികളില്‍ കാര്യങ്ങള്‍ തുറന്നുപറയും. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രാഷ്ട്രീയം നമുക്ക് ചേരില്ലെന്നും എം.കെ രാഘവന്‍ പറഞ്ഞു. രാഘവന്റെ ആവശ്യം ന്യായമാണെന്ന് ശശി തരൂരും പ്രതികരിച്ചു.


തരൂരിന്റെ പരിപാടി യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍ എസ് നുസൂര്‍ രംഗത്തുവന്നിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍.എസ് നുസൂര്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന് പരാതി നല്‍കി.



Sharing is Caring