കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷനബിൾ ജ്വല്ലറി ബ്രാന്‍ഡായ മിആ ബൈ തനിഷ്ക് ആകർഷകമായ ബൈ മോർ, സേവ് മോർ ഓഫർ അവതരിപ്പിച്ചു. മിആ ബൈ തനിഷ്കിന്‍റെ എല്ലാ ഡയമണ്ട് ആഭരണങ്ങള്‍ക്കും ഓഫറിലൂടെ 20 ശതമാനം വരെ ഇളവ് ലഭിക്കും.
3 മുതൽ 20 ശതമാനം വരെ വിലക്കിഴിവാണ് വിവിധ ആഭരണങ്ങള്‍ക്കായി ലഭ്യമാക്കുന്നത്. കൂടാതെ, 75,000 രൂപയിൽ കൂടുതൽ തുകയ്ക്ക് ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 20 ശതമാനം ഇളവും നൽകും. മിആ ബൈ തനിഷ്കിന്‍റെ എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ ചാനലുകളിലും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 2024 ഫെബ്രുവരി 26 വരെ ഈ ഓഫർ ലഭ്യമാണ്.
അതിശയകരമായ ഡിസൈനുകളിലുള്ള സ്റ്റഡുകള്‍, മോതിരങ്ങള്‍, വളകൾ, കമ്മലുകൾ, ഇയർ കഫുകള്‍, നെക്‌ലേസ്, പെൻഡന്‍റുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആഭരണ ശേഖരങ്ങൾ ഈ പ്രത്യേക ഓഫറിൽ ലഭ്യമാണ്. തിളങ്ങുന്ന ഡയമണ്ടുകള്‍ ഘടിപ്പിച്ച മിന്നുന്ന സ്വർണ്ണാഭരണങ്ങളും ഈ ശ്രേണിയിൽ മിആ ബൈ തനിഷ്ക് അവതരിപ്പിക്കുന്നു. പാർട്ടികൾ മുതൽ വാര്‍ഷികങ്ങള്‍, വാലന്‍റൈസ് ഡേ, കോക്ടെയ്ൽ സായാഹ്നങ്ങൾ, ജന്മദിനങ്ങൾ എന്നിവയ്ക്ക് വരെ അനുയോജ്യമാണ് മിആ ബൈ തനിഷ്കിന്‍റെ ആഭരണങ്ങള്‍.
അതുല്യവും സ്റ്റൈലിഷുമായ മിആ ബൈ തനിഷ്ക് ആഭരണങ്ങൾ ശേഖരിക്കാനുള്ള മികച്ച അവസരമാണിത്. എല്ലാവരും ഇഷ്ടപ്പെടുന്ന മിനിമലിസ്റ്റിക് ഡിസൈനുകളും ബോൾഡ് പീസുകളും മിആ ബൈ തനിഷ്കിൽ ലഭ്യമാണ്.
FLASHNEWS