കലക്കത്ത് ഗോവിന്ദൻ നമ്പ്യാർ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലക്കത്ത് ഗോവിന്ദൻ നമ്പ്യാർ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും നടന്നു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്കൃത വ്യാകരണ വിഭാഗം അധ്യക്ഷ ഡോ. കെ. യമുന അധ്യക്ഷയായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. എം. മണിമോഹനൻ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ഡോ. പി. സി. മുരളീമാധവൻ കലക്കത്ത് ഗോവിന്ദൻ നമ്പ്യാർ സ്മാരക പ്രഭാഷണം നടത്തി. കേന്ദ്ര സംസ്കൃത സർവ്വകലാശാലയിൽ നിന്നും വിരമിച്ച ഡോ. എസ്. രാധയെ രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ ആദരിച്ചു. പണ്ഡിത സമാദരണം, ശിഷ്യസംഗമം എന്നിവയും സംഘടിപ്പിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. പി. വി. രാമൻകുട്ടി, ഡോ. ജി. നാരായണൻ, ഡോ. ജി. ശ്രീവിദ്യ, ഡോ. കെ. എസ്. ജിനിത, ഡോ. വി. രൂപ, ഡോ. ടി. എസ്. രതി, ഡോ. സി. എച്ച്. സത്യനാരായണ എന്നിവർ പ്രസംഗിച്ചു. വാക്യാർത്ഥ സദസിൽ ഡോ. വി. രാമകൃഷ്ണഭട്ട് അധ്യക്ഷനായിരുന്നു. ഡോ. ഇ. രാജൻ, ഡോ. ഇ. എൻ. നാരായണൻ, ഡോ. ഇ. ആർ. നാരായണൻ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *