മിആ ബൈ തനിഷ്കിന്‍റെ വിഷു ഓഫറുകള്‍

കൊച്ചി: വിഷു ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ തകര്‍പ്പന്‍ ഓഫറുകളുമായി ഇന്ത്യയിലെ മുന്‍നിര ജ്വല്ലറി ബ്രാന്‍ഡായ മിആ ബൈ തനിഷ്ക്. ഈ ആഘോഷ നാളില്‍ 15,000 രൂപയോ അതിനു മുകളിലോ വിലയുള്ള വജ്രാഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 50 ശതമാനം കിഴിവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 2024 ഏപ്രില്‍ 14 വരെയാണ് ഓഫര്‍ കാലാവധി.

തിളങ്ങുന്ന വര്‍ണ്ണക്കല്ലുകളും കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണവും മിന്നുന്ന വജ്രവും തിളങ്ങുന്ന വെള്ളിയുംകൊണ്ട് രൂപകല്‍പ്പന ചെയ്യപ്പെട്ട മിആ ബൈ തനിഷ്ക് ആഭരണങ്ങള്‍ ശുഭകരമായ തുടക്കത്തെ കുറിക്കാന്‍ ഏറ്റവും അനുയോജ്യമാണ്. വ്യത്യസ്തമായ അഭിരുചികളെയും തിരഞ്ഞെടുപ്പുകളെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന, ഉത്സവകാലങ്ങളില്‍ സമ്മാനമായി നല്കാന്‍ ഉത്തമമായ കമ്മലുകള്‍, സ്റ്റഡുകള്‍, മോതിരങ്ങള്‍, ബ്രെയിസ്‌ലെറ്റുകള്‍, ഈയര്‍ കഫുകള്‍, പതക്കങ്ങള്‍, നെക്‌ലേസുകള്‍, മംഗല്‍സൂത്രകള്‍ തുടങ്ങി 2500ല്‍ അധികം ഡിസൈനുകളില്‍ ഉള്ള ആഭരണങ്ങള്‍ മിആ ശേഖരത്തില്‍ ലഭ്യമാണ്.

പുതിയ കാലത്തെ സ്ത്രീകളുടെ സൗന്ദര്യ സങ്കല്‍പ്പത്തിന് യോജിച്ച വൈവിധ്യമാര്‍ന്ന ആഭരണ ശേഖരമാണ് മിആ സ്റ്റോറുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് നിറപ്പകിട്ടാര്‍ന്നതും ശുഭകരമായതുമായ വസ്തുക്കള്‍ തയ്യാറാക്കിവെച്ച് ഐശ്വര്യപൂര്‍ണ്ണമായ ഒരു വര്‍ഷത്തിനായി കണി കാണുന്ന വിഷു ദിനത്തിന്‍റെ പ്രൗഢി കുടികൊള്ളുന്നതാണ് മിആ ബൈ തനിഷ്കിന്‍റെ ഓരോ ആഭരണങ്ങളും. പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന അതുല്യമായ ആഭരണ ശേഖരങ്ങളിലൂടെ ഈ വിഷുക്കാലത്തിന്‍റെ സമൃദ്ധി അനുഭവിച്ചറിയാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്കായി മിആ ബൈ തനിഷ്ക് ഒരുക്കുന്നത്.

Stacked from 6 images. Method=B (R=6,S=4)

Spread the love

Leave a Reply

Your email address will not be published. Required fields are marked *