മേയറുടെ കത്ത് വിവാദം :കേസെടുത്തുള്ള അന്വേഷണം വൈകും


നഗരസഭയിലെ കരാര്‍ നിയമനത്തിലെ വിവാദ കത്തില്‍ കേസെടുത്തുള്ള അന്വേഷണം വൈകും. കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ റിപ്പോര്‍ട്ട്. അവധിയിലുള്ള ക്രൈം ബ്രാഞ്ച് മേധാവി വെള്ളിയാഴ്ചയെ മടങ്ങിയെത്തുകയുള്ളൂ. ഇതിന് ശേഷമേ പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമുണ്ടാകാന്‍ സാധ്യതയുള്ളൂ.


കരാര്‍ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്ത് നല്‍കിയിട്ടില്ലെന്നും കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് മേയര്‍ അന്വേഷണ സംഘങ്ങള്‍ക്ക് നല്‍കിയ മൊഴി. നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വിശദീകരിക്കുന്നു.


മേയറുടെ ലെറ്റര്‍ പാഡില്‍ കത്ത് നല്‍കിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സിപിഎം നേതാവും കൌണ്‍സിലറുമായ ഡി ആര്‍ അനിലും മൊഴി നല്‍കിയിട്ടുണ്ട്. ഏതായാലും കത്ത് വ്യാജമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നേതാക്കള്‍.



Sharing is Caring