മാസപ്പടി വിവാദം ;വിമർശനങ്ങൾക്ക് മറുപടി പറയാൻ മാത്യു കുഴൽനാടൻ ഇന്ന് ഉച്ചക്ക് 12ന് മാധ്യമങ്ങളെ കാണും


മാസപ്പടി വിവാദത്തിൽ സി.പി.ഐ.എം നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ മാത്യു കുഴൽനാടൻ ഇന്ന് ഉച്ചക്ക് 12ന് മാധ്യമങ്ങളെ കാണും. എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്ന് കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.വസ്തുതകളും തന്റെ ബോധ്യവും വിശദീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ട് താൻ മാപ്പ് പറയണമോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് മാത്യു കുഴൽ നാടൻ.


ജി.എസ്.ടി വിവാദത്തിന്റെ പേരിൽ മാസപ്പടി അഴിമതിയിൽനിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമമെന്നും അത് അനുവദിക്കില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെ കമ്പനി സി.എം.ആറിൽനിന്ന് കൈപ്പറ്റിയ 1.72 കോടി രൂപ്ക്ക് ഐ.ജി.എസ്.ടി അടച്ചുവെന്ന് വ്യക്തമായതോടെയാണ് മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന ആവശ്യം സി.പി.ഐ.എം ഉയർത്തിയത്.




Sharing is Caring