ഇണയെ കൈമാറാം, ഓറല്‍ സെക്‌സ് മത്സരം; ഞെട്ടിച്ച് യു കെ സെക്‌സ് ഫെസ്റ്റിവല്‍!

വി കെ ജോയ്


പരസ്പര സമ്മതമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഇണയെ കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം!


ലണ്ടന്‍: ലൈംഗികതയെപ്പറ്റി മലയാളികള്‍ക്കുള്ള അടഞ്ഞതും പരമ്പരാഗതവുമായ സങ്കല്‍പ്പങ്ങളല്ല, വ്യക്തിസ്വാതന്ത്ര്യത്തിന് പരിധികളില്ലാത്ത യൂറോപ്പില്‍. ഇവിടുത്തെ പല രാജ്യങ്ങളിലും വേശ്യാവൃത്തിപോലും കുറ്റകരമല്ല. പ്രായപുര്‍ത്തിയയായ ആര്‍ക്കും ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം. അതുപോലെ സെ്ക്‌സ് ആഘോഷിക്കുന്ന നിരവധി ഫെസ്റ്റിവലുകള്‍ യൂറോപ്പിലുണ്ട്. അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് യു കെയിലെ ലിങ്കണ്‍ഷയറില്‍ നടക്കുന്ന സ്വിംഗേഴ്‌സ് ഫെസ്റ്റിവല്‍. ഇവിടുത്തെ പ്രത്യേകത കേട്ടാല്‍ നാം ഞെട്ടും. പരസ്പര സമ്മതമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഇണയെ കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം! കണ്‍സെന്റ് ഇവിടെ പ്രധാനമാണ്. അല്ലാതെ സ്ഥിരം മലയാളി ഉഡായിപ്പ് പുറത്തെടുത്താല്‍ പീഡനക്കേസില്‍ അകത്താവും!

ബിട്ടനിലെ ശാന്തമായ ലിങ്കണ്‍ഷയറില്‍ കഴിഞ്ഞ നാലുദിവസമായി സ്വിംഗേഴ്‌സ് ഫെസ്റ്റിവല്‍ പുരോഗമിക്കയാണെന്ന്, ഡെയിലിമെയിലും ബിബിസിയും അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അല്‍പ്പ വസ്ത്രധാരികളായി ആയിരത്തോളം പേരാണ് അവിടെ ആഘോഷത്തിനെത്തിയിരിക്കുന്നത്. ലിങ്കണ്‍ഷയറിലെ, അലിംഗ്ടണ്‍ എന്ന പ്രകൃതി സുന്ദരമായ കൊച്ചു ഗ്രാമത്തില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ സെക്‌സ്
ഉത്സവം കൊടിയേറിയത്.വിവിധ ഫാഷനുകളില്‍, ശരീരം പരമാവധി പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഇവിടെ എത്തിയവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ലൈംഗികത അതിന്റെ പാര്യമതയിലെത്തുന്ന ഫെസ്റ്റിവലില്‍, ബോഡി ഷോ, നഗ്‌ന പാര്‍ട്ടികള്‍, നഗ്‌ന നൃത്തം എന്നിവ തുടങ്ങി നിരവധി പരിപാടികളുണ്ട്. സെക്‌സ് ഫാന്റസിക്കാര്‍ക്കായും പ്രത്യേക പാക്കേജുണ്ട്. വേദനപ്പെടുത്തി ലൈംഗികത നുകരാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ചാട്ടവാര്‍ അടിച്ചുള്ള സെക്‌സ് ഇതിലൊന്നാണ്. അതുപോലെ ഉയര്‍ത്തിലെത്തി സെക്‌സില്‍ ഏര്‍പ്പെടുക, ഗുഹയില്‍പോയി സെക്‌സ് ചെയ്യുക, ഓറല്‍ സെക്‌സ മത്സരം എന്നീ മലയാളികള്‍ കേട്ടാല്‍ ഞെട്ടുന്ന പല പരിപാടികളും ഇവിടെയുണ്ട്. അതുപോലെ വിവിധ തരത്തിലുള്ള സെക്‌സ് കളിപ്പാട്ടങ്ങളും ഇവിടെ ലഭ്യമാണ്. ഇത് വില്‍ക്കുന്ന പ്രമുട കമ്പനികളും ഇവിടെ എത്തിയിട്ടുണ്ട്. എല്ലാത്തിനും രൂക്ഷത കൈവരുത്തുവാനായി ഒരു സ്‌പൈസിലോഞ്ച് ടെന്റും ഒരുക്കിയിട്ടുണ്ട്.

സെക്‌സ് ആഘോഷത്തിലുടെ ലക്ഷക്കണക്കിന് രൂപയുടെ ടൂറിസം വരുമാനം ഈ നാടിന് ലഭിക്കുന്നുണ്ട്. പക്ഷേ സ്വിംഗേഴ്‌സ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍, മതിമറന്ന് അര്‍മാദിക്കുന്നതോടെ, ഗ്രാമവാസികള്‍ക്ക് ശല്യമായപ്പോള്‍ അവര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. കൂക്കുവിളികളും, സീല്‍ക്കാരങ്ങളുമെല്ലാം ശബ്ദശല്യം ഉണ്ടാക്കുന്നു എന്നായിരുന്നു പരാതി. രാത്രി ഏറെ വൈകിപ്പോലും ഇത്തരത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാകുന്നുവത്രെ. എന്നാല്‍, എല്ലാ പ്രദേശവാസികളും ഈ ഉത്സവത്തിന് എതിരല്ല. ഇതിനെ പിന്താങ്ങുന്നവരും ഇവിടെയുണ്ട്. വരുന്നവര്‍ ആഘോഷിക്കട്ടെ എന്ന മനോഭാവമാണ് അവര്‍ക്ക്.

ഒരു ജോടിക്ക് 265 പൗണ്ടാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വര്‍ഷം പങ്കെടുത്തതിനേക്കാള്‍ ഇരട്ടിയിലധികം പേര്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്. ഇത്തവണ, മുന്‍ വര്‍ഷത്തേക്കാള്‍ കേമമായിരിക്കും ഉത്സവം എന്നായിരുന്നു സംഘാടകര്‍ നല്‍കിയിരുന്ന വാഗ്ദാനം. അധികൃതരുടെ അനുമതിയോടെയാണ് ഈ ഉത്സവം നടക്കുന്നത്.

https://www.telegraph.co.uk/news/2024/07/19/allington-lincolnshire-village-swingathon-festival/


Sharing is Caring