മറിയം റഷീദ ചാരവനിതയായിരുന്നില്ല,എല്ലാം കളളത്തെളിവുകള്‍: സി ബി ഐ ഹൈക്കോടതിയില്‍

ഐ എസ് ആര്‍ ഒ ചാരവൃത്തിക്കേസില്‍ കുറ്റാരോപിതയായ മാലി വനിത ചാരപ്രവര്‍ത്തനത്തിന് വന്നതായിരുന്നില്ലന്നും അന്ന് സര്‍ക്കിള്‍ ഇന്‍സ്പകടര്‍ ആയിരുന്ന എസ് വിജയന്‍ അവര്‍ക്കെതിരെ കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നെന്നും സി ബി ഐ ഹൈക്കോടതിയില്‍.

മുന്‍ ഡി ജി പി സിബി മാത്യുവും എസ് വിജയനും അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസഥരും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് സി ബി ഐ ഈ നിലപാട് എടുത്തത്.

1994 ഒക്ടോബര്‍ 14 ന് മറിയം റഷീദയെ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ച് സര്‍ക്കിള്‍ ഇന്‍സപക്ടറായിരുന്ന എസ് വിജയന്‍ ശാരീരികമായി ഉപദ്രവിച്ചുവെന്നും സി ബി ഐ അഡി സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹൈക്കോടതിയെ ബോധിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *