മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത മാസം തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ചിത്രം തിയേറ്ററില്‍ എത്തുമ്പോള്‍ മരക്കാര്‍ സ്‌പെഷ്യല്‍ മാസ്‌കുകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ആരാധകര്‍ മാസ്‌കുകളുമായി എത്തിയത്. ചിത്രത്തിലെ പോസ്റ്ററുകള്‍ കാണിച്ചുകൊണ്ടുള്ളതാണ് മാസ്‌ക്. മാസ്‌ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അതേസമയം ഐഎംഡിബി റാങ്ക് പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ചിത്രം. ഐംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യന്‍ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യന്‍ ചിത്രം) എന്ന വിഭാഗത്തിലാണ് മരക്കാര്‍ മുന്‍നിരയിലെത്തിയിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.













