മംഗളൂരു സ്ഫോടനക്കേസ് പ്രതി ആലുവയിൽ താമസിച്ചത് 5 ദിവസം, ഓണ്‍ലൈനില്‍ വാങ്ങിയ ടമ്മി ട്രിമറിലടക്കം ദുരൂഹത


മംഗളുരുവില്‍ ഓട്ടോറിക്ഷയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ഷാരിഖ് ആലുവയില്‍ അഞ്ച് ദിവസം താമസിച്ചിരുന്നതായുള്ള പുതിയ വിവരം പുറത്ത്.


സെപ്‌തംബര്‍ 13 മുതല്‍ 18 വരെ ആലുവയിലെ ലോഡ്‌ജില്‍ താമസിച്ചതായാണ് വിവരം. പ്രതി ഓണ്‍ലൈനായി വാങ്ങിയ വസ്‌തുക്കളിലും ദുരൂഹതയേറുന്നു. ഇവ പൂര്‍ണമായും ആലുവയില്‍ നിന്ന് തന്നെയാണോ വാങ്ങിയതെന്ന കാര്യം സ്ഥിരീകരിക്കാനായാട്ടില്ല.


ആലുവയില്‍ ഷാരിഖ് താമസിച്ച ലോഡ്‌ജിന്റെ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ ലോഡ്‌ജിന്റെ വിലാസത്തിലാണ് വസ്‌തുക്കള്‍ ഓണ്‍ലൈനായി വാങ്ങിയിരിക്കുന്നത്. ഫേസ്‌വാഷ്, ശരീരഭാരം കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ടമ്മി ട്രിമ്മര്‍ എന്നിവയാണ് ഷാരിഖ് വാങ്ങിയത്. ഇയാള്‍ എന്തിനായിരുന്നു അഞ്ച് ദിവസം താമസിച്ചത്, ടമ്മി ട്രിമ്മറടക്കമുള്ളവ എന്തിന് വാങ്ങി എന്നീ കാര്യങ്ങളില്‍ വ്യക്ത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പ്രതി കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും ഏറണാകുളത്തുനിന്ന് സഹായം ലഭിച്ചുവെന്നും സ്ഫോടനം നടത്താനുള്ള ചില സാമഗ്രികള്‍ എത്തിയത് ആലുവയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ആലുവയിലെ ചില സ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.



Sharing is Caring