മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഹൊയ്ലുണ്ടുമായി കരാര്‍ ധാരണയില്‍ എത്തി


മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറ്റലാന്റ യുവതാരം റാസ്മസ് ഹൊയ്ലുണ്ടുമായി കരാര്‍ ധാരണയില്‍ എത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടൻ തന്നെ അറ്റലാന്റയ്ക്ക് മുന്നില്‍ അവരുടെ ബിഡ് സമര്‍പ്പിക്കും.55 മില്യണ്‍ വരുന്ന ബിഡ് ആകും യുണൈറ്റഡ് സമര്‍പ്പിക്കുന്നത്‌. അറ്റലാന്റയ്ക്ക് താരങ്ങളെ പകരം നല്‍കാനും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറാണ്‌.


എന്നാല്‍ പകരം താരങ്ങളെ വേണ്ട എന്നും 70 മില്യണ്‍ വേണം എന്നുമാണ് അറ്റലാന്റ ആവശ്യപ്പെടുന്നത്‌. പി എസ് ജിയും താരത്തിനായി രംഗത്ത് ഉണ്ടെങ്കിലും പെട്ടെന്ന് തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറ്റലാന്റയുമായി ട്രാൻസ്ഫര്‍ ഫീയില്‍ ധാരണയാകും എന്നും പ്രതീക്ഷിക്കുന്നു.


20-കാരന് ആയ റാസ്മസ് ഹൊയ്ലുണ്ടിന് ഇറ്റലിയില്‍ അവസാന സീസണ്‍ ഒരു മികച്ച അരങ്ങേറ്റ സീസണ്‍ ആയിരുന്നു. ഈ വര്‍ഷം ഡെന്മാര്‍ക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണില്‍ 33 മത്സരങ്ങളില്‍ നിന്ന് ഒമ്ബത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതില്‍ 19 മത്സരങ്ങളില്‍ മാത്രമെ താരം സ്റ്റാര്‍ടിംഗ് ഇലവനില്‍ ഉണ്ടായിരുന്നുള്ളൂ.



Sharing is Caring