റൊണാള്‍ഡോയുടെ ടീമായ അല്‍ നസറിന് പ്രീസീസണ്‍ മത്സരത്തില്‍ വന്‍ തോല്‍വി


ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമായ അല്‍ നസറിന് പ്രീസീസണ്‍ മത്സരത്തില്‍ വന്‍ തോല്‍വി. സ്പാനിഷ് ക്ലബായ സെല്‍റ്റ് വിഗോ എതിരില്ലാത്ത അഞ്ചു ഗോളിനാണ് അല്‍ നസറിനെ തോല്‍പ്പിച്ചത്.പോര്‍ച്ചുഗലില്‍ നടന്ന മത്സരത്തില്‍ റൊണാള്‍ഡോ ആദ്യ ഇലവനില്‍ തന്നെ ഉണ്ടായിരുന്നു. ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിലാണ് ഒന്നിനു പിറകെ ഒന്നായി അല്‍ നസര്‍ വലയിലേക്ക് ഗോള്‍ ഒഴുകിയത്.


ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം വിട്ട് 18 മിനുട്ടുകള്‍ക്ക് അകം 5 ഗോളുകളാണ് സെല്‍റ്റ് വിഗോ വാങ്ങിക്കൂട്ടിയത്. ലാര്‍സന്‍ ഹാട്രിക്ക് നേടി. 61, 72, 74 മിനുട്ടുകളില്‍ ആയിരുന്നു ലാര്‍സന്റെ ഗോളുകള്‍. അലോണ്‍സോയും റോഡ്രിഗസും ആയിരുന്നു മറ്റു സ്‌കോറേഴ്‌സ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ പ്രീസീസണ്‍ മത്സരമായിരുന്നു ഇത്. ഇനി അടുത്ത മത്സരത്തില്‍ അല്‍ നസര്‍ ബെന്‍ഫികയെ നേരിടും.




Sharing is Caring