തൃശൂര്‍: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൊവ്വര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മൂന്ന് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് ലാപ്ടോപ്പുകള്‍ വാങ്ങി നല്‍കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം. ഷംസുദീനും മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്. ഡി. ദാസും ചേര്‍ന്ന് പ്രിന്‍സിപ്പാള്‍ വിനോദ്. വി. ടിയ്ക്ക് ലാപ്ടോപ്പുകള്‍ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, മെമ്പര്‍ കെ. പി. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. ഷബീറലി, എന്‍. സി. ഉഷാകുമാരി, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മഞ്ജു നവാസ് എന്നിവര്‍ പ്രസംഗിച്ചു.
FLASHNEWS