മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്‍റ്” അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു


തെലുങ്കില്‍ നിന്ന് മികച്ച കഥാപാത്രങ്ങളാണ് മമ്മൂട്ടിയെ സമീപിച്ചത്. സ്വാതികിരണ്‍, യാത്ര എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


കോണ്‍ഗ്രസ് നേതാവ് വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയുടെ യാത്ര ഒരു തരംഗമായി മാറി. യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. തെലുങ്കില്‍ നിര്‍മ്മിച്ച ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാണ്.


സുരേന്ദ്ര റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഖില്‍ അക്കിനേനിയും പ്രധാന വേഷത്തില്‍ എത്തുന്നു. സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സുരേന്ദര്‍ റെഡ്ഡിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അഖില്‍ അക്കിനേനിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യയാണ് നായിക. ഈ പാന്‍-ഇന്ത്യന്‍ ചിത്രം ഏപ്രില്‍ 28ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖിലിന്റെയും ആഷിഖിന്റെയും യൂലിന്‍ പ്രൊഡക്ഷന്‍സാണ് കൈകാര്യം ചെയ്യുന്നത്.



Sharing is Caring