സന്ദേശ്ഖാലി മേഖലയില്‍ സമാധാനം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആരോപണത്തില്‍ ബിജെപി നേതൃത്വം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മമത ആരോപിച്ചു. പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും എന്നാല്‍ ബി ജെപി പ്രവര്‍ത്തകര്‍ക്കെതിരെ അവരുടെ പാര്‍ട്ടി നേതൃത്വം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മമത വ്യക്തമാക്കി.ഇ ഡിയും ബിജെപിയും ചില മാധ്യമങ്ങളും പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മമത പ്രതികരിച്ചു.
ബിജെപി ബം?ഗാള്‍ വിരുദ്ധ, സ്ത്രീ വിരുദ്ധ, കര്‍ഷക വിരുദ്ധ, ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നും മമത കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഉത്തരവനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പോരാടാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്. ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് ബിജെപി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു.നേരത്തെ ഇടതുപക്ഷത്തിന്റെ മാത്രം പീഡനം ഏറ്റുവാങ്ങേണ്ടി വന്ന തനിക്ക് ഇപ്പോള്‍ ബിജെപിയുടെ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നു. ബിജെപിയും സിപിഐഎമ്മും കോണ്‍?ഗ്രസും തന്നെ ആക്രമിക്കുകയാണെന്നും മമത ചുണ്ടികാണിച്ചു.














