വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് കോടതി


ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി കോടതി. സാമ്പത്തിക ക്രമക്കേടുകേസില്‍ പ്രതിയായ മല്യ ഇപ്പോല്‍ ലണ്ടനില്‍ കഴിയുകയാണ്. വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ച മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ വേണ്ട നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) സ്വീകരിക്കണമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപക് ഷെഹ്‌റാവത്ത് നിര്‍ദേശം നല്‍കി. അവസാന അവസരമെന്ന നിലയില്‍ ഡിസംബര്‍ 18 ന് മുമ്പ് മല്യ കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ഏപ്രില്‍ 12 ന്് വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കാലാവധിയില്ലാത്ത വാറണ്ട് ആയിരുന്നിട്ടും മല്യ തിരിച്ചെത്തുകയോ കോടതിയിലെത്തുകയോ ചെയ്തില്ല.
സെപ്തംബറില്‍ മല്യ ലണ്ടനിലെ കോടതിയില്‍ ഹാജരാവുകയും ഇന്ത്യയിലേക്ക്? തിരിച്ചു മടങ്ങാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.