മലപ്പുറത്ത് എ.പി. അനിൽകുമാർ എംഎൽഎക്കെതിരെ പോസ്റ്റർ പ്രതിഷേധം


മലപ്പുറം വണ്ടൂരിൽ എ.പി. അനിൽകുമാർ എംഎൽഎക്കെതിരെ പോസ്റ്റർ പ്രതിഷേധം. കോൺഗ്രസ് നശിച്ചാലും സ്വന്തം നേട്ടമാണ് അനിൽകുമാറിന് പ്രധാനമെന്ന് വിമർശനം. മലപ്പുറത്തെ മതേതരത്വം തകർക്കാൻ എംഎൽഎ യുടെ നേതൃത്വത്തിൽ ഗൂഢാലോചനയെന്ന് പോസ്റ്ററിൽ. എം എൽ എ ഓഫീസിന് മുന്നിലും വണ്ടൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡിസിസി അധ്യക്ഷ തർക്കം നിലനിൽക്കെയാണ് എംഎൽഎക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.


ഇന്നലെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മലപ്പുറം കോൺഗ്രസിൽ തർക്കങ്ങൾ രൂപപ്പെട്ടിരുന്നു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ച് ഐ ഗ്രൂപ്പില്‍ ഒരുവിഭാഗം. വി.എസ്.ജോയിയെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് ഐ ഗ്രൂപ്പിലെ മറുപക്ഷത്തിന്റെ ആവശ്യം. ആര്യാടന്‍ ഷൗക്കത്തിനുവേണ്ടി ഡിസിസി ഭാരവാഹികളും ജില്ലയിലെ കെപിസിസി അംഗങ്ങളില്‍ ചിലരും ഹൈക്കമാന്‍ഡിന് കത്തയച്ചതോടെ സ്ഥിതി വീണ്ടും സങ്കീര്‍ണമായി.




Sharing is Caring