കോട്ടയം മെഡിക്കൽ കോളജിൽ ഭാര്യയുടെ ചികിത്സാർത്ഥം കൂട്ടിരിപ്പുകാരന്റെ കാലിന് പൊട്ടലേറ്റ സംഭവം; എസ് ഐയ്ക്ക് സസ്പെൻഷൻ. പോലീസ് ടെട്രോൾ റൂം ഗ്രേഡ് എസ് ഐ എം സി രാജുവിനെയാണ് എസ്സ്പെൻഡ് ചെയ്തത്. മാസ്ക് വയ്ക്കാത്തതിന് പരാതിക്കാരനായ അജികുമാറിനെതിരെയും നടപടി. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസിന് വീഴ്ച വന്നു എന്ന് കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപയാണ് രാജുവിനെ സസ്പെൻഡ് ചെയ്തുകൊണ്ട് നടപടി എടുത്തത്.
തുടർച്ചയായ മാസ്ക് വെച്ചില്ല എന്ന് ആരോപിച്ച് പരാതിക്കാരനായ അജികുമാറിനെതിരെയും പോലീസ് നടപടി എടുത്തു. ഇയാൾക്കെതിരെ ഗാന്ധിനഗർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭാര്യയുടെ ചികിത്സാർത്ഥം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരനായി കഴിയുകയായിരുന്നു അജികുമാർ. ഗൈനക്കോളജി വിഭാഗത്തിന് മുൻവശം നിൽക്കുന്നതിനിടെ പോലീസ് എത്തി അതിക്രമം കാണിക്കുന്നു എന്നാണ് അജി കുമാർ പരാതിപ്പെടുന്നത്.അവിടെ കാത്തുനിന്നിരുന്ന ദൃക്സാക്ഷികളും അജികുമാർ പറഞ്ഞ വാദം അംഗീകരിക്കപ്പെട്ടു.

കൂടാതെ, പോലീസ് സ്റ്റേഷനിൽ നിന്ന് പോകുന്ന സമയത്ത് അജി കുമാർ നടന്ന് പോയെന്ന് സി.സി.ടി.വി. പരിശോധിച്ചതിൽ നിന്നും വ്യക്തമായും പോലീസ് പറയുന്നു. റിപ്പോർട്ട് പരുക്കേറ്റ അജികുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രി വരെ നടന്നെത്തിയ ശേഷം കാലിന് വേദന കൂടിയതോടെയാണ് മെഡിക്കൽ കോളേജിൽ തന്നെ ചികിത്സ തേടിയത് എന്നായിരുന്നു അജികുമാർ വ്യക്തമാക്കിയത്. അവിടെ നടന്ന എക്സ്-റേ പരിശോധനയിലാണ് കാലിന് പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തിയത്.













