മലബാർ മാസ്റ്റേഴ്സ് ഫുട്ബോൾ അസോസിയേഷന്റെ ആദ്യ എക്സിക്യൂട്ടീവ് യോഗം കോഴിക്കോട് അളകാപുരി ഹോട്ടലിൽവെച്ച് നടന്നു.
അസോസിയേഷൻ പ്രസിഡണ്ട് സുമൻ ടൈറ്റാനിയം അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി പ്രവീൺ തളിയൽ, ജനറൽ സെക്രട്ടറി അഷ്റഫ് ഊട്ടി, ലിഗൽ അഡ്വൈസർ ചന്ദ്രൻ, ട്രഷറർ റിയാസ്, സലാവുദ്ദീൻ, ഹാരിസ് ആയിഷ മാർട്ട്, നിഖിതേഷ്, ഗഫൂർ, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. മലബാർ മാസ്റ്റേഴ്സ് അസോസിയേഷന്റെ ആദ്യ പ്രാഥമിക അംഗത്വം ട്രഷറർ റിയാസിൽ നിന്നും മുൻ കേരള പോലീസ് താരം സലാവുദ്ദീൻ ഏറ്റുവാങ്ങി.
കോഴിക്കോടിലെ പഴയകാല കളിക്കാർ അടങ്ങുന്ന പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ അവസാനവാരത്തോടുകൂടി കോഴിക്കോടിലെ ഫുട്ബോൾ പ്ലെയേഴ്സിനെ അണിനിരത്തിക്കൊണ്ട് രണ്ടാമത് ചാൾസ് പീറ്റർ മെമ്മോറിയൽ വെട്രൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്താനും യോഗത്തിൽ തീരുമാനമായി.