മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ഡിവൈന്‍ ഡയമണ്ട് കളക്ഷന്‍ ‘ആനിക’ നടി കരീന കപൂര്‍ ഖാന്‍ പുറത്തിറക്കി


online news portal

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പ്രകൃതിദത്ത വജ്രാഭരണങ്ങളുടെ അമൂല്യ ശേഖരമായ ‘ആനിക’ കളക്ഷന്‍ പുറത്തിറക്കി. അക്ഷയതൃതീയയോടനുബന്ധിച്ച് മുംബൈയില്‍ നടി കരീന കപൂര്‍ ഖാനാണ് ആനിക കളക്ഷന്‍ പുറത്തിറക്കിയത്.


കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെടുന്ന പ്രകൃതിദത്ത വജ്രങ്ങളുടെ അപൂര്‍വ്വതയും ആധികാരികതയുമാണ് ആനിക കളക്ഷന്‍. ക്ഷേത്രവാസ്തുവിദ്യ, പവിത്രരൂപങ്ങള്‍, സങ്കീര്‍ണ്ണമായ കൊത്തുപണികള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആനിക രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

online news portal

ക്ഷേത്രരൂപങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട നെക്ലസുകള്‍, കൊത്തുപണികള്‍ പ്രതിഫലിപ്പിക്കുന്ന വളകള്‍, കമ്മലുകള്‍, പാരമ്പര്യത്തിന്റെ സ്പര്‍ശമുള്ള കടക വളകള്‍ എന്നിവ ആനികയുടെ പ്രത്യേകതയാണ്. ആഘോഷവേളകള്‍ക്കും നിത്യജീവിതത്തിലെ ആധുനിക വസ്ത്രധാരണത്തിനും ഒരുപോലെ അനുയോജ്യമാണ് ഈ ആഭരണങ്ങള്‍.

പാരമ്പര്യം സംരക്ഷിക്കുന്നതിനൊപ്പം ആധുനിക കാലത്തെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ കൂടി പരിഗണിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ആനിക വജ്രാഭരണങ്ങളിലൂടെ പതിഫലിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. പ്രകൃതിദത്ത വജ്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ അമൂല്യ ശേഖരം പാരമ്പര്യത്തെയും ആധുനികതയെയും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ക്കായി രൂപപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ സാക്ഷ്യപ്പെടുത്തിയ വജ്രങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ആനിക ആഭരണ ശേഖരം ലഭ്യമാണ്. ആജീവനാന്ത മെയിന്റനന്‍സ്, സ്വര്‍ണ്ണത്തിന് 100 ശതമാനം എക്‌സ്‌ചേഞ്ച് മൂല്യം, ബൈബാക്ക് പോളിസി തുടങ്ങിയവയും ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് 14 രാജ്യങ്ങളിലായി 445 ലേറെ ഷോറൂമുകളുണ്ട്. കമ്പനിയുടെ അന്തിമ വ്യാപാര ലാഭത്തിന്റെ 5 ശതമാനം വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വിവിധ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്.



Sharing is Caring