കോഴിക്കോട്: മലയാളത്തില്‍ നിന്ന് ഒരു നായിക കൂടി തമിഴില്‍ പ്രശസ്തയാകുന്നു. കാസര്‍ഗോഡുകാരിയായ മഹിമ നമ്പ്യാര്‍ അഭിനയിച്ച രണ്ടാമത്തെ തമിഴ് സിനിമായ എന്നമോ നടക്ക്ത് തമിഴ്‌നാട്ടില്‍ മൂന്നാഴ്ച പിന്നിട്ടിരിക്കുന്നത്. കേരളത്തില്‍ ചിത്രം ജൂണ്‍ ആറിന് റിലീസ് ചെയ്യുകയാണ്. മഹിമ തമിഴില്‍ എത്തുന്നത് സമുദ്രക്കനി നായകനായി അഭിനയിച്ച സാട്ടെ എന്ന സിനിമയിലൂടെയാണ്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിട്ടാണ് മഹിമ അഭിനയിച്ചത്.സാട്ടെ ഹിറ്റായതിനാല്‍ തമിഴ് പ്രേക്ഷകര്‍ക്ക് മഹിമയെ തിരിച്ചറിയാനുള്ള മാര്‍ഗമായി. എന്നമോ നടക്ക്ത് സിനിമയ്ക്ക് ശേഷം മൂന്ന് സിനിമകളില്‍ മഹിമ നായികയായി അഭിനയിച്ചു. മൊസക്കുട്ടി, അഹത്തിനൈ, പുറവി 150 സി സി, എന്നിവയാണ് റിലീസിന് കാത്തിരിക്കുന്ന മഹിമയുടെ മറ്റു സിനിമകള്‍.
എന്നമോ നടക്ക്ത് സിനിമ ത്രില്ലര്‍ സിനിമയാണെന്നും റഹ്മാന്‍, സുകന്യ, പ്രഭു,തമ്പിരാമയ്യ, ശരണ്യപൊന്‍വണ്ണ എന്നീ കഥാപാത്രങ്ങളൊടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും മഹിമ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശിയായ മഹിമ നമ്പ്യാര്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു അഭിനയരംഗത്തെത്തിയത്. വിദ്യാഭ്യാസം നഷ്ടപ്പെടു ത്തി സിനിമാരംഗത്തേക്ക് പോകുന്നതില്‍ അധ്യാപകരുടെ ഭാഗത്തുനിന്നും എതിര്‍പ്പ് നിലനിന്നിരുന്നു. ഒരു അഭിനേത്രിയാണെന്ന മോഹം കുട്ടിക്കാലത്തെ മഹിമയെ വേട്ടയാടിയിരുന്നു. അതുകൊണ്ടു തന്നെ അഭിനയവും പഠനവും ഒരുപോലെ മഹിമ കൊണ്ടുനടന്നു. മകളുടെ താല്‍പര്യത്തിന് അച്ഛന്‍ എതിര്‍ത്തതു മില്ല. ഇപ്പോള്‍ ബി എ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ മഹിമ എന്നമോ നടക്ക്ത് സിനിമ കേരളത്തില്‍ നന്നായി കളിക്കുമെന്ന പ്രതീക്ഷയിലാണ്.
ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളിലും മികച്ച ടെക്‌നീഷ്യന്‍ മാരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞ ത് ഭാഗമായി കരുതുകയാണ് മഹിമ. മാത്രമല്ല, റഹ്മാനിനൊപ്പവും പ്രഭുവിനൊപ്പവും സുകന്യ മേഡയ്‌ക്കൊ പ്പവും അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വലുതാണെന്നും മഹിമ പറഞ്ഞു. തമിഴിലെ ഒന്നാം സ്ഥാനക്കാരായാകണമെന്ന മോഹമെന്നും തനിക്കില്ലെന്നും മെല്ലെ മെല്ലെ പ്രശസ്തരായ താരങ്ങളൊപ്പം അഭിനയിക്കാന്‍ കഴിയണേയെന്ന പ്രാര്‍ത്ഥനയാടെയാണ് മഹിമ ഓരോ സിനിമയിലും അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്നും ഓഫര്‍ വന്നാല്‍ ഇരുകൈകളോടെയും സ്വീകരിക്കും. തമിഴില്‍ നിന്നാണ് തനിക്ക് കൂടൂതല്‍ ഓഫറുകള്‍ വരുന്നത്. തമിഴ് സിനിമകള്‍ ആസ്വദിക്കുന്ന എല്ലാ മലയാളികളും എന്നമോ നടക്ക്ത് സിനിമ കാണാനെത്തുമെന്നാണ് മഹിമയുടെ വിശ്വാസം.