തൈകള്‍കൊണ്ട് ‘ഭാരത് മാതാ’ എന്നെഴുതി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടി മഹാരാഷ്ട്ര വനംവകുപ്പ്


തൈകള്‍കൊണ്ട് ‘ഭാരത് മാതാ’ എന്നെഴുതി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടി മഹാരാഷ്ട്ര വനംവകുപ്പ്. ചന്ദ്രാപ്പുരിലെ തഡോബ ഫെസ്റ്റിവലിലാണ് 26 ഇനങ്ങളില്‍പ്പെട്ട 65,724 തൈകള്‍ ഉപയോഗിച്ച് ഭാരത് മാതാ എന്നെഴുതി വനംവകുപ്പ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.’ഭാരത് മാതാ’ എന്ന് വായിക്കാന്‍ കഴിയുന്ന രീതിയിലാണ് തൈകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. സംസ്ഥാന വനംവകുപ്പ് മന്ത്രി സുധീര്‍ മുങ്കന്തിവാര്‍ വനംവകുപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.2023-ല്‍ അസം വനംവകുപ്പാണ് ഈ റെക്കോഡ് മുന്‍പ് സ്വന്തമാക്കിയത്.




Sharing is Caring