ഭക്ഷ്യയോഗ്യമായ ഫോര്‍ക്കുമായി മാഗി


ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2020ല്‍ മാഗിയുടെ ‘രാജ്യത്തിനായി 2 മിനുട്ട്’ ക്യാംപയിന് തുടക്കമിടുന്നത്. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിച്ചുകളയുന്ന പ്ലാസ്റ്റിക്കിന് പകരമായി സുസ്ഥിരമായ മറ്റൊരു ബദല്‍ വാഗ്ദാനം ചെയ്യുക എന്നത് ഈ ക്യാംപയിനിന്റെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. ഇതിന്റെ ഭാഗമായി നെസ്ലേ R&Dയുമായും ( നെസ്ലേ എസ്എയുടെ അനുബന്ധ സ്ഥാപനവും നെസ്ലേയുടെ ഗ്ലോബല്‍ R&D നെറ്റുവര്‍ക്കിന്റെ ഭാഗവും) തൃശൂല എന്ന ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുമായും ചേര്‍ന്ന് ഭക്ഷ്യയോഗ്യമായ ഫോര്‍ക്ക് അവതരിപ്പിച്ചിരിക്കുകയാണ് മാഗി. ഗോതമ്പ് പൊടിയാല്‍ നിര്‍മിച്ചിരിക്കുന്ന ഈ നൂതനമായ ഫോര്‍ക്ക് മാഗിയുടെ രുചി അനുഭവത്തെ കൂടുതല്‍ മനോഹരമായ അനുഭവമാക്കിമാറ്റും.


ഞങ്ങളുടെ ഗ്ലോബല്‍ പാക്കേജിംഗ് വൈദഗ്ധ്യവും പ്രാദേശിക പാക്കേജിംഗ് വിദഗ്ധരുടെ അഭിപ്രായങ്ങളും ഒരുമിച്ച് ചേരുമ്പോള്‍ പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുന്നതിനായുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു. പുതിയ പാക്കേജിംഗ് മെറ്റീരിയലുകളും , നൂതന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തെങ്ങുമുള്ള പ്ലാസ്റ്റിക് ഉപഭോഗത്തില്‍ ഗണ്യമായ കുറവ് വരുത്തുവാന്‍ ഞങ്ങളുടെ ടീം എപ്പോഴും പരിശ്രമിക്കുന്നു. പ്ലാസ്റ്റിക്കിന് ബദലായുള്ള ഇത്തരം മാര്‍ഗങ്ങള്‍ ഞങ്ങളുടെ പ്രാദേശിക ഉപഭോക്താക്കള്‍ സ്വീകരിക്കുകയും ചെയ്യുന്നു – നെസ്ലേ R&D സെന്റര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഹെഡ് ജഗ്ദീപ് മരാഹര്‍ പറഞ്ഞു.


നിലവില്‍ പ്രധാനപ്പെട്ട മെട്രോ നഗരങ്ങളില്‍ മാഗി മസാല കപ്പ ന്യൂഡില്‍സും ഭക്ഷ്യയോഗ്യമായ ഫോര്‍ക്കും ലഭ്യമാണ്. 79.5 ഗ്രാമിന്റെ പാക്കിന് 50 രൂപ മുതലാണ് വില.



Sharing is Caring