കോഴിക്കോട്:മാധവിക്കുട്ടി എം.എസ് ഐ.എ.എസ് കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റു. ചൊവ്വാഴ്ച സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെത്തിയ മാധവിക്കുട്ടി എം.എസിനെ സൈബര്‍പാര്‍ക്ക് പാര്‍ക്ക് സെന്ററിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കോഴിക്കോട് ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കമ്മീഷണറായ മാധവിക്കുട്ടിക്ക് അധിക ചുമതല നല്‍കിയാണ് സൈബര്‍പാര്‍ക്ക് സി.ഇ.ഒയായി നിയമിച്ചിരിക്കുന്നത്. കൊല്ലം സ്വദേശിയായ മാധവിക്കുട്ടി നേരത്തേ എറണാകുളം ജില്ലാ അസിസ്റ്റന്റ് കലക്ടറായും തിരുവനന്തപുരം ജില്ലാ സബ് കലക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.













