ലൈഫ് മിഷൻ കോഴ കേസിൽ എം ശിവശങ്കറിന് ജാമ്യം


ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.


നേരത്തെ നൽകിയ ഇടക്കാല ജാമ്യം സ്ഥിരമാക്കുകയായിരുന്നു കോടതി. സുപ്രീംകോടതിയിൽ നിന്ന് കേസിൽ ഇടക്കാല ജാമ്യം ലഭിച്ച ശിവശങ്കർ കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് കാക്കനാട് ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.




Sharing is Caring