പിടിവിട്ട് മദ്യപന്മാർ;സാമൂഹ്യ അകലം പാലിക്കാതെ ബാറിന് മുന്നിൽ നീണ്ടനിര


കൊയിലാണ്ടി: മദ്യ വിൽപ്പന പുനരാരംഭിച്ചതോടെ ബാറുകൾക്ക് മുന്നിൽ നീണ്ട നിര.



സാമൂഹിക അകലം കാറ്റിൽ പറത്തി നിരവധി പേരാണ് കൊയിലാണ്ടി പാർക്ക് റസിഡൻസിയിൽ തിക്കി തിരക്കിയത്.


സർക്കാർ നിർദേശം ലംഘിച്ച് സാമൂഹിക അകലം പാലിക്കാതെ നിരവധി പേർ ക്യൂവിൽ നിന്നതോടെ ക്യൂ ഹോട്ടൽ മുറ്റത്തും, ദേശീയപാതയിലേക്കും നീണ്ടു. മദ്യം വാങ്ങാൻ വന്നവർ കൂടുതലായതിനാൽ സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നു.


അതേ സമയം ബെവ് ക്യൂ ആപ്പ് മുഖേന വളരെ കഷ്ട്ടപ്പെട്ട് രജിസ്റ്റർ ചെയ്തിട്ട് രാവിലെ മുതൽ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ എത്തി ഉച്ചവരെ കനത്തവെയിലത്ത് നിന്നിട്ട് പോലും മദ്യം ലഭിക്കാതെ നിരാശരായി മടങ്ങേണ്ട അവസ്ഥയാണ് ഇന്ന് പാർക്ക് റസിഡൻസിയിൽ ഉണ്ടായത് എന്ന് പലരും പറഞ്ഞു.ആവശ്യത്തിനുള്ള സ്റ്റോക്ക് എത്തിയില്ല എന്നാണ് പാർക്ക് റസിഡൻസി ജീവനക്കാർ പറയുന്നത്.



Sharing is Caring