നടി കങ്കണ റണാവത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും. ജന്മനാടായ ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നാണ് താരം മത്സരിക്കുന്നത്. എന്റെ പ്രിയപ്പെട്ട ഭാരതത്തിന്റെയും ഭാരതീയ ജനതയുടെ സ്വന്തം പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് (ബിജെപി) എന്നും എന്റെ പിന്തുണയുണ്ട്. ബിജെപിയുടെ ദേശീയ നേതൃത്വം എന്നെ എന്റെ ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേരുന്നതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. യോഗ്യയും വിശ്വസ്തയുമായ പൊതുപ്രവര്‍ത്തകയാകാന്‍ കഴിയുമെന്ന് കരുതുന്നു. നന്ദി എന്ന് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കങ്കണ എക്സില്‍ കുറിച്ചു.
മേനക ഗാന്ധിക്ക് സീറ്റ് നല്‍കിയപ്പോള്‍ പിലിഭിത്ത് സിറ്റിംഗ് എംപി വരുണ്‍ ഗാന്ധിയെ ഒഴിവാക്കി. വരുണിന്റെ മണ്ഡലത്തില്‍ ജിതിന്‍ പ്രസാദയാണ് സ്ഥാനാര്‍ഥി. മേനക ഗാന്ധി സുല്‍ത്താന്‍പുരില്‍ നിന്നു ജനവിധി തേടും. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയും ജെഎംഎം എല്‍എല്‍എയുമായ സീത സോറന്‍ ധുംകയില്‍നിന്ന് മത്സരിക്കും.
നേരത്തെ ജെഎംഎമ്മില്‍നിന്ന് സിതാ സോറന്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് വീണ്ടും ബിജെപിയിലെത്തിയ ജഗദീഷ് ഷെട്ടാര്‍ കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്ന് മത്സരിക്കും.