തിരുവനന്തപുരത്ത് മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് പൊലീസുകാരനെ നാട്ടുകാര്‍ മര്‍ദിച്ചു


തിരുവനന്തപുരം ബേക്കറി ജംക്ഷനില്‍ മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് പൊലീസുകാരനെ നാട്ടുകാര്‍ മര്‍ദിച്ചു. ടെലികമ്യൂണിക്കേഷന്‍ സി.പി.ഒ ആര്‍. ബിജുവിനാണ് മര്‍ദനമേറ്റത്.രാവിലെ 9 മണിയോടെ ബിജു ബേക്കറി ജംക്ഷനിലെ ലോഡിങ് തൊഴിലാളിയുടെ വീട്ടിലേക്ക് മതില്‍ ചാടി കടക്കുകയായിരുന്നു. ലോഡിങ് തൊഴിലാളിയുടെ വീട്ടുകാര്‍ പരിഭ്രാന്തരായി ബഹളംവച്ചു.


ലോഡിങ് തൊഴിലാളികളും സുഹൃത്തുക്കളും ചേര്‍ന്ന് വടികള്‍ ഉപയോഗിച്ച് ബിജുവിനെ മര്‍ദിക്കുകയായിരുന്നു.ജോലിക്ക് ഹാജരാകാത്ത ബിജുവിനെതിരെ വകുപ്പ് തല നടപടികള്‍ നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മര്‍ദ്ദിച്ചതിന് നാട്ടുകാര്‍ക്കെതിരെയും കേസെടുത്തു.ബിജുവിനെതിരെ നേരത്തെയും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐയെ ആക്രമിച്ചതിന് നേരത്തെ റിമാന്‍ഡിലായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വകുപ്പുതല നടപടികള്‍ നേരിട്ടിരുന്നു.




Sharing is Caring