അയ്യന്തോൾ സഹകരണബാങ്കിൽ വായ്പാ തട്ടിപ്പ് നടന്നതായി പരാതി. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശികളായ ശാരദ കുട്ടികൃഷ്ണൻ ദമ്പതികൾക്കാണ് പണം നഷ്ടപ്പെട്ടത്. മലപ്പുറം സ്വദേശിയാണ് ദമ്പതികളുടെ പേരിൽ ഒരു കോടി രൂപ ലോണെടുത്ത് മുങ്ങിയത്. ബാങ്ക് അധികൃതരുടെ അറിവോടെയാണ് തട്ടിപ്പെന്ന ദമ്പതികൾ ആരോപിച്ചു.സംഭവത്തിൽ മലപ്പുറം വളയംകുളം സ്വദേശി അബൂബക്കറിനെതിരെ ഇ ഡിക്ക് പരാതി നൽകി.
വ്യാജമേൽ വിലാസത്തിലാണ് ഇയാൾ മലപ്പുറം സ്വദേശി ലോൺ എടുത്തത്.റിട്ടയേഡ് സ്കൂൾ അധ്യാപിക ശാരദയെയാണ് മലപ്പുറം സ്വദേശിയായ അബൂബക്കർ പറ്റിച്ചത്. ശാരദയുടെ സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി അബൂബക്കർ അയ്യന്തോൾ ബാങ്കിൽ നിന്ന് ലോൺ എടുത്തു.എന്നാൽ ബാങ്കിന്റെ പരിധിയിൽ വരുന്നവരല്ല ശാരദയും കുടുംബവും. ലോൺ പാസ്സാക്കാൻ അബൂബക്കറും ബാങ്കുകാരും ഒത്തുകളിച്ചു എന്നാണ് പരാതിക്കാരുടെ ആരോപണം.നേരത്തെ ഇത് സംബന്ധിച്ച് ശാരദയുടെ പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

ഈ വിഷയം ചൂണ്ടിക്കാണിച്ച് ശാരദ ഇഡിക്ക് പരാതി നല്‍കിയിട്ടുണ്ട്.അയ്യന്തോളിൽ നടന്നത് 100 കോടിയുടെ തട്ടിപ്പെന്ന് അനിൽ അക്കര പറഞ്ഞു. ലോൺ എടുത്ത് തട്ടിപ്പ് നടത്തുന്നതിന് പിന്നിൽ കോലാഴി മാഫിയ സംഘം. തട്ടിപ്പിൽ സിപിഐഎം മറുപടി പറയണമെന്നും, കരുവന്നൂരിൽ നടന്നതിലും വലിയ തട്ടിപ്പാണ് അയ്യന്തോളിൽ നടന്നത് അനിൽ അക്കര പറഞ്ഞു.













