എല്‍ഡിഎഫ് സര്‍ക്കാര്‍, മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സമിതി. മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവര്‍ത്തനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയ ശേഷമാണ് സിപിഎം സംസ്ഥാന സമിതി പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. മന്ത്രിമാരുടെ ഓഫീസുകള്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം പാലിക്കുന്നില്ലെന്നും സംസ്ഥാന സമിതി വിലയിരുത്തി.ഓഫീസുകളുടെ പ്രവര്‍ത്തന സമയം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി മാറ്റം വരണമെന്ന് മന്ത്രിമാര്‍ക്ക് സംസ്ഥാന സമിതി യോഗം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കരുവന്നൂര്‍ കേസിലെ ഇഡി അന്വേഷണത്തില്‍ കേന്ദ്രത്തിനെതിരെ നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് കള്ള പ്രചാരണം നടക്കുന്നതായി എംവി ഗോവിന്ദന്‍ ആരോപിച്ചു.കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരെ കേന്ദ്രം യുദ്ധം നടത്തുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ള പ്രചാര വേല നടക്കുന്നുണ്ട്. സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ഇഡി പരിശോധനയും ഇത്തരത്തിലുള്ളതാണെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.














