ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലിയില്‍ വിജയ് യേശുദാസും രഞ്ജിനി ജോസിന്‍റെയും ലൈവ് മ്യൂസിക് പരിപാടി


ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ഗോള്‍ഡൻ ജൂബിലി ആഘോഷ പരിപാടിയില്‍ പ്രശസ്ത ഗായകരായി വിജയ് യേശുദാസും രഞ്ജിനി ജോസിന്‍റെയും ലൈവ് മ്യൂസിക് പരിപാടി നടത്തപ്പെടുന്നു.ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറുന്നത്.


രാവിലെ 10 മുതല്‍ 2 വരെ സെമിനാര്‍, ക്ലാസുകള്‍, ബിസിനസ് എന്നിവയും വൈകുന്നേരം 5ന് നൂറിലധികം വനിതകള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര, ഡിന്നര്‍, വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന മീറ്റിംഗിനുശേഷം വിജയ് യേശുദാസ് – രഞ്ജിനി ജോസ് എന്നിവരുടെ ലൈവ് മ്യൂസിക് അരങ്ങേറും.അസോസിയേഷന്‍റെ ഈ ഗോള്‍ഡൻ ജൂബിലി എല്ലാ മലയാളി സംഘടനകളുടെയും സഹകരണത്തോടെയാണ് നടത്തപ്പെടുന്നത്.


ജൂണ്‍ 24 -ാം തീയതി നടക്കുന്ന അസോസിയേഷന്‍റെ ഗോള്‍ഡൻ ജൂബിലിയില്‍ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവര്‍ 10-ാം തീയതിക്കു മുൻപായി ഓണ്‍ലൈനിലൂടെയോ ബന്ധപ്പെട്ട അധികാരികളുടെ പക്കലോ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ കൂടാതെ ബാങ്ക്വറ്റ് ഹാളില്‍ പ്രവേശനം അനുവദനീയമല്ല.



Sharing is Caring