സെല്‍ഫി എടുക്കുന്നതിനിടെ മിന്നലേറ്റ് ആറ് പേര്‍ക്ക് ദാരുണാന്ത്യം: നിരവധി പേര്‍ക്ക് പരിക്ക്


ജയ്പുർ: വാച്ച് ടവറിൽ സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് ആറ് പേർക്ക് ദാരുണാന്ത്യം. കനത്ത മഴയെ വകവെക്കാതെ സെൽഫിയെടുക്കാനായി ജയ്പുരിലെ അമേർ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്. സെൽഫി എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


വലിയ ആൾക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറിൽ ഉണ്ടായിരുന്നത്. ഇടിമിന്നലിനെ തുടർന്ന് പ്രാണരക്ഷാർഥം വാച്ച് ടവറിൽ നിന്നും താഴേക്ക് ചാടി കാട്ടിനുള്ളിലേക്ക് വീണവരെ കണ്ടെത്താനായുള്ള ശ്രമങ്ങൾ തുടരുകയാണ്. 29 പേരെയാണ് കണ്ടെത്താനുള്ളത്. എത്രപേർ താഴേക്ക് ചാടിയിട്ടുണ്ടെന്ന് വ്യക്തമല്ല.

online news portal

മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോത്ത് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച കനത്ത മഴപെയ്തു. വടക്കേ ഇന്ത്യയിൽ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്



Sharing is Caring