മയ്യിൽ- കണ്ണൂർ ആശുപത്രി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്


മയ്യിൽ- കണ്ണൂർ ആശുപത്രി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബുധനാഴ്ച്ച രാവിലെ മുതലാണ് ഇതു വഴിയുള്ള സർവീസ് തൊഴിലാളികൾ നിർത്തിയിട്ടത്.
കാക്കത്തുരുത്തിയിൽ വെച്ച് സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സർവ്വീസ് നിർത്തിയത്.ബസ് ഡ്രൈവർ എസ് നിധീഷ്, ക്ലീനർ. ടി കെ നിവേദ് എന്നിവർക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മർദ്ദനമേറ്റത്.


സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്നാരോപിച്ചായിരുന്നു ഇന്നലെ രാത്രി ബസ് തടഞ്ഞ് ജീവനക്കാരെ മർദ്ദിച്ചതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.പ്രതികളെ അറസ്റ്റ് ചെയ്യും വരെ പണിമുടക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്. കണ്ണൂർ നഗരത്തിലേക്കുള്ള വിവിധ റൂട്ടുകളിൽ നിന്നുള്ള സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കുന്നത് പതിവായിരിക്കുകയാണ്.രണ്ട് ദിവസം മുൻപ് കണ്ണൂർ – എച്ചൂർ ചക്കരക്കല്ല് അഞ്ചരക്കണ്ടി റൂട്ടിൽ രണ്ട് ദിവസമാണ് സ്വകാര്യ ബസ് പണിമുടക്കിയത്.




Sharing is Caring