കേരളത്തിലെ കോൺഗ്രസുകാർ കർണാടകയെ കണ്ടുപഠിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ

കേരളത്തിലെ കോൺഗ്രസുകാർ കർണാടകയെ കണ്ടുപഠിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. സംസ്ഥാന സർക്കാറിന്‍റെ വികസനത്തെ മുരടിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. കേരളത്തിലെ കോൺഗ്രസ് ഒറ്റപ്പെടുമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.കേന്ദ്ര സർക്കാർ കേരളത്തോട് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ്. സംസ്ഥാനത്തിന്‍റെ വികസന പ്രവർത്തനത്തെ തളർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

കേരളത്തിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.ബി.​ജെ.​പി​യി​ത​ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ കൂ​ച്ചു​വി​ല​ങ്ങി​ടാ​ൻ ശ്ര​മി​ക്കു​ന്ന മോ​ദി ​സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ട​തു മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ഇന്നാണ് പ്ര​തി​ഷേ​ധം നടക്കുക. ബി.​ജെ.​പി നേ​രി​ട്ടോ പ​ങ്കാ​ളി​​ത്ത​ത്തോ​ടെ​യോ ഭ​രി​ക്കു​ന്ന 17 സം​സ്ഥാ​ന​ങ്ങ​ളോ​ട് ലാ​ള​ന​യും മ​റ്റി​ട​ങ്ങ​ളി​ൽ പീ​ഡ​ന​വും എ​ന്ന കേ​ന്ദ്ര സ​മീ​പ​ന​ത്തി​നെ​തി​രെ​യാ​ണ്​ പ്ര​തി​ഷേ​ധം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ, എം.​പി-​എം.​എ​ൽ.​എ​മാ​ർ തു​ട​ങ്ങി​യ​വ​രും ഡി.​എം.​കെ, ആം ​ആ​ദ്മി പാ​ർ​ട്ടി, ആ​ർ.​ജെ.​ഡി, എ​ൻ.​സി.​പി, ജെ.​എം.​എം, ഇ​ട​ത് പാ​ർ​ട്ടി ​പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ക്കും.കേ​ന്ദ്ര​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ സ​മ​രം ബു​ധ​നാ​ഴ്ച ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ അ​ട​ക്കം മ​ന്ത്രി​മാ​രും ഭ​ര​ണ​പ​ക്ഷ എം.​എ​ൽ.​എ​മാ​രും സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *