നിയന്ത്രണംവിട്ട പോലീസ് ജീപ്പ് കാറിലിടിച്ച്‌ നിയമവിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം


പോത്തന്‍കോട് : പോലീസ് ജീപ്പ് കാറിലിടിച്ച്‌ നിയമവിദ്യാര്ത്ഥിനി മരിച്ചു. ദേശീയപാതയില്‍ കോരാണി കാരിക്കുഴി വളവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറില്‍ ഇടിച്ചുകയറുകയായിരുന്നു. കൊല്ലം ആശ്രാമം സ്വദേശിനി അനൈന (21) യാണു മരിച്ചത്.


ശ്രീകാര്യം ചെക്കാലമുക്ക് വികാസ് നഗറില്‍ വാടകയ്ക്കു താമസിക്കുകയാണ് ഇവര്‍. തിരുവനന്തപുരം ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. അംജദിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് കുടുംബം കാറില്‍ കൊല്ലത്തേക്കു പോകുകയായിരുന്നു.സഹോദരന്‍ അംജദിന്‍റെ പരിക്ക് ഗുരുതരമാണ്. അപകടത്തി‍ല്‍ പരിക്കേറ്റ പോലീസ് ഡ്രൈവര്‍ അഹമ്മദിനെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും എ.എസ്.ഐ. ഷജീറിനെ ചിറയിന്‍കീഴ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

online news portal



Sharing is Caring