പണക്കിഴി വിവാദം; തൃക്കാക്കര നഗരസഭയില്‍ ഇന്ന് അടിയന്തര കൗണ്‍സില്‍ യോഗം


പണക്കിഴി വിവാദത്തിനിടെ ഇന്ന് തൃക്കാക്കര നഗരസഭയില്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേരും. നഗരസഭയുടെ 2021-22 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി വിലയിരുത്തുന്നതിനാണ് അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചത്.


എന്നാല്‍ പണക്കിഴി വിവാദത്തിന് ശേഷം ചേരുന്ന ആദ്യ കൗണ്‍സില്‍ യോഗമായത് കൊണ്ട് യോഗം വലിയ പ്രതിഷേധങ്ങള്‍ക്ക് കൂടി വേദിയാകും. സംഭവത്തില്‍ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്‍്റെ ആവശ്യം. ഇതോടെ ഇന്ന് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.




Sharing is Caring