അന്തരിച്ച ചലച്ചിത്ര നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന്


അന്തരിച്ച ചലച്ചിത്ര നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന് നടക്കും രാവിലെ 10 ന് കാഞ്ഞിരാട്ട് സെന്റ് ആന്റെണീസ് ഫൊറോന പളളിയിലാണ് സംസ്‌കാരം. കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബിലും, ഫാസില്‍ ഹാളിലും ഭൗതികദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറു കണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.71ാം വയസില്‍ ഹൃദയാസ്തംഭനത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു കുണ്ടറ ജോണിയുടെ അന്ത്യം.


നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ട കുണ്ടറ ജോണി അവസാനമായി അഭിനയിച്ചത് ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന സിനിമയിലാണ്. മോഹന്‍ലാലിനൊപ്പം കിരീടത്തില്‍ ചെയ്ത പരമേശ്വരന്‍ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി.




Sharing is Caring