ദോഹ: ചോക്ലറ്റ് മിഠായികളുടെ ബോക്സിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരി മരുന്നുകൾ പിടികൂടി. ഖത്തർ എയർകാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് പോസ്റ്റൽ കൺസൈൻമെന്റ് വിഭാഗമാണ് ലഹരി ഗുളികകൾ പിടികൂടിയത്.മിഠായിയെന്ന് തെറ്റിദ്ധരിപ്പിക്കും വിധമായിരുന്നു മരുന്നുകൾ ഒളിപ്പിച്ചത്. 453ഓളം ഗുളികകൾ പിടികൂടിയതായി അധികൃതർ അറിയിച്ചു. അടുത്തിടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 7000ത്തോളം ലിറിക ഗുളികകൾ പിടികൂടിയിരുന്നു.












