ശമ്പളം നൽകാൻ മാനേജ്മെന്റ് തയാറാകണം:കെ യു ടി എസ് എഫ്

കോഴിക്കോട്: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സ്വാശ്രയ കോളേജ് ജീവനക്കാർക്ക് വെക്കേഷൻ സാലറി നൽകാൻ മാനേജ്മെന്റുകൾ തയാറാകണമെന്ന് കേരള അൺ എയ്ഡഡ് ടീച്ചേർസ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ (കെ യു ടി എസ് എഫ് ) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടികളുടെ ഫീസ് ആണ് ഓരോ കോളേജിന്റെയും വരുമാനം എന്നിരിക്കെ മുഴുവൻ ഫീസും പിരിച്ചെടുത്തിട്ടും ഒട്ടുമിക്ക കോളേജുകളും സാമ്പത്തിക പ്രതിസന്ധിയുടെ പേരും പറഞ്ഞ് സാലറി തടഞ്ഞുവെച്ചിരിക്കുന്ന മാനേജ്മെന്റ് തീരുമാനം ഒരു നിലക്കും ന്യായീകരിക്കാൻ കഴിയില്ല. മാത്രവുമല്ല കോവിഡ് 19 ന്റെ മറവിൽ വെക്കേഷൻ സാലറി പൂർണമായും ഒഴിവാക്കാനും ചില മാനേജ്മെന്റുകൾ ശ്രമം നടത്തുന്നുണ്ട്. കോളേജുകൾ തുറക്കുന്നത് അനിശ്ചിതമായി തുടരുന്ന സ്ഥിതിക്ക് വിഷയത്തിൽ മുഖ്യമന്ത്രിയുടെയും യൂണിവേഴ്സിറ്റിയുടെയും ഉത്തരവുകൾ നടപ്പിലാക്കാൻ മാനേജ്മെന്റുകൾ തയാറാകണമെന്നും ജീവനക്കാരോട് അനുഭാവപൂർവ്വമായ സമീപനം സ്വീകരിക്കണമെന്നും യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
പുതുതായി തെരെഞ്ഞെടുത്ത കോഴിക്കോട് ജില്ലാ കെ യു ടി എസ് എഫ് ഭാരവാഹികൾ :
സലീം കായക്കൊടി (ചെയർമാൻ ) ഷാഫി പുൽപ്പാറ കൺവീനർ മെംമ്പർമാർ : ആസിഫ് കലാം അനീഷ്കുമാർ, അമൃത വി എം, നംഷീദ് പുതുപ്പാടി, അസൂറാബാനു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *