കുടുംബശ്രീ ജില്ലാ മിഷൻ, കോഴിക്കോട് – DDU GKY തൊഴിൽ മേള

കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷൻ DDU GKY (ദീൻ ദയാൽ ഉപാധ്യായാഗ്രാമീൺ കൗശല്യ യോജന) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന താലൂക്ക് തല തൊഴിൽ മേള 2017 സെപ്തംബർ 21 വ്യാഴാഴ്ച കൊയിലാണ്ടി ഗവ: ബോയ്സ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടക്കുകയാണ്.

ജില്ലയ്ക്കകത്തും പുറത്തുമുള്ള വിവിധ സ്വകാര്യ തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. വടകര- കൊയിലാണ്ടി താലൂക്കുകളിലെ 18നും 35നും ഇടയിൽ പ്രായമുള്ള SSLC മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കുടുംബശ്രീ CDSകളിലും അക്ഷയ കേന്ദ്രത്തളിലും നേരിട്ടോ അല്ലെങ്കിൽ https://goo.gl/forms/cdwHr0werGvJkzT23 എന്ന ലിങ്ക് മുഖേനയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ സപ്തംബർ 14 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമേ തൊഴിൽ മേളയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
Contact No: 9048068011, 9656247651

Spread the love

Leave a Reply

Your email address will not be published. Required fields are marked *