എക്സ്പോയുടെ ലോഗോ പ്രകാശനം പി കെ ബാപ്പു ഹാജി നിർവഹിക്കുന്നു
കോഴിക്കോട്: വസ്ത്ര വ്യാപാര സംരംഭ രംഗത്തെ കൂട്ടായ്മയായ കേരള ടെക്സ്റ്റെയിൽസ് ആന്റ് ഗാർമെന്റ്സ് ഡീലേർസ് വെൽഫെയർ അസോസിയേഷൻ (കെടിജിഎ )ജില്ലാ സമ്മേളനവും ട്രേഡ് ഫെയർ എക്സ്പോയും 12,13 തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. 12 ന് രാവിലെ 10. 30 ന് ട്രേഡ് ഫെയർ എക്സ്പോ മേയർ ഡോ. എം ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. 13 ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെമിനാറിൽ ടെക്സ്റ്റൈൽ രംഗത്തെ പ്രമുഖർ അനുഭവങ്ങൾ പങ്കുവെക്കും. വൈകീട്ട് നാലിന് ജില്ലാ സമ്മേളനം. കെ ടി ജി എ സംസ്ഥാന പ്രസിഡന്റ് ടി എസ് പട്ടാഭിരാമൻ ( കല്യാൺ സിൽക്സ് ) ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽ എ മുഖ്യാതിഥിയാകും. ബീനാ കണ്ണൻ, ജോഹൽ ടാംടൺ, പി കെ ബാപ്പു ഹാജി, മുജീബ് ഫാമിലി, ശോഭിക വെഡിങ് ചെയര്‍മാന്‍ ഇമ്പിച്ചമ്മദ് കല്ലില്‍, ഷാനവാസ്, എം എൻ ബാബു സംസാരിക്കും. എക്സ്പോയിലൂടെ വ്യാപാരികൾക്ക് നൂതന വസ്ത്രങ്ങളെ പരിചയപ്പെടുത്തുകയും ബിസിനസ് ബന്ധങ്ങൽ ഊഷ്മളമാക്കുകയുമാണ് ലക്ഷ്യമെന്ന് ജില്ലാ പ്രസിഡന്റ് ജോഹർ ടാം ടൺ (സിൽക്കി വെഡിംഗ്) വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട് പ്രകൃതി ദുരന്ത ബാധിതർക്ക് സംസ്ഥാന കമ്മിറ്റി സാമ്പത്തിക സമാഹരണം നടത്തുന്നുണ്ട്. എക്സ്പോയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ വിഹിതവും വയനാടിനായി നൽകും. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പി എസ് സിറാജ്, കെ എസ് രാമമൂർത്തി, കെ വി പ്രസന്ന കുമാർ, ഷഫീക്ക് പട്ടാട്ട് സംബന്ധിക്കും. എക്സ്പോയുടെ ലോഗോ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ബാപ്പു ഹാജി നിർവഹിച്ചു.