തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ ടി രാമറാവു അപകടത്തില്‍പ്പെട്ടു


തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റും മന്ത്രിയുമായ കെ ടി രാമറാവു (കെടിആര്‍) അപകടത്തില്‍പ്പെട്ടു. അണികള്‍ക്കൊപ്പം തുറന്ന വാഹനത്തിന് മുകളില്‍ പ്രചാരണം നടത്തുമ്പോള്‍ സുരക്ഷിതകവചം തകര്‍ന്ന് വീഴുകയായിരുന്നു. വലിയ പരിക്കുകളില്ലാതെ രാമറാവു രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


നിസാമാബാദിലെ അര്‍മൂറില്‍ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം.ഡ്രൈവര്‍ ബ്രേക്ക് ഇട്ടതിനെത്തുടര്‍ന്നായിരുന്നു അപകടം. മധ്യഭാഗത്തായി നിന്നിരുന്ന രാമറാവു വാഹനത്തില്‍ സ്ഥാപിച്ചിരുന്ന സ്പീക്കറിലേക്ക് വീണു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ റോഡിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. സംഭവം നടന്നയുടനെ എല്ലാവരെയും കാറിലേക്ക് മാറ്റിയെന്നും മറ്റു പ്രശ്‌നങ്ങളില്ലാതെ യാത്ര തുടര്‍ന്നുവെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു




Sharing is Caring