ചന്ദ്രികയുടെ മറവിൽ കള്ളപ്പണം; കെ.ടി ജലീൽ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും


മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മറവിൽ കള്ളപ്പണം വെളിപ്പിച്ചെന്ന ആരോപണത്തിൽ കെ.ടി ജലീല്‍ എംഎല്‍എ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.


തെളിവുകള്‍ കൈമാറാനായി നാളെ വൈകുന്നേരം നാല് മണിയോടെയാകും ഇ.ഡിക്ക് മുമ്പാകെ ജലീല്‍ എത്തുക. ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഈ മാസം രണ്ടിന് കെ.ടി.ജലീല്‍ ഇ.ഡി ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു.


ഇ.ഡി കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാളെ തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇ.ഡിക്ക് മുന്നിലെത്തുന്നത്.

ചന്ദ്രിക അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീല്‍ തെളിവുകള്‍ നല്‍കുക.



Sharing is Caring