പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടക്കുന്ന ജപ്‍തി നടപടികളോട് പ്രതികരിച്ച്‌ കെ.ടി ജലീല്‍

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന തിടുക്കപ്പെട്ട ജപ്‍തി നടപടികളോട് പ്രതികരിച്ച്‌ കെ.ടി ജലീല്‍ എം.എല്‍.എ.പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്കും നടപടി നേരിടേണ്ടി വരുന്നുണ്ടെന്ന വിമര്‍ശനത്തിലാണ് ജലീലിന്‍റെ പ്രതികരണം.

ഉദ്യോഗസ്ഥരില്‍ ആര്‍.എസ്.എസ്, കോണ്‍ഗ്രസ് അനുകൂലികള്‍ കുറച്ചുണ്ടെന്നും സര്‍ക്കാരിനെ പറയിപ്പിക്കാന്‍ അത്തരക്കാര്‍ നടത്തിയ നീക്കത്തിന്റെ ഭാഗമായി ഇതിനെ കണ്ടാല്‍ മതിയെന്നും ജലീല്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചു. എല്‍.ഡി.എഫിനെ അനുകൂലിക്കുന്നവരും നടപടി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച്‌ ഒരാള്‍ പങ്കുവെച്ച പോസ്റ്റിന് നല്‍കിയ മറുപടിയിലാണ് ജലീലിന്റെ പ്രതികരണം. ‘നമ്മുടെ പ്രവര്‍ത്തകനാണ് ഇടപെടണം’ എന്നെഴുതിയ കമന്‍റിന് മറുപടി നല്‍കുകയായിരുന്നു ജലീല്‍.

ഗള്‍ഫിലുള്ള സുന്നി എ.പി വിഭാഗം പ്രവര്‍ത്തകനും സി.പി.എം അനുഭാവിയുമായ ആളുടെ സ്വത്ത് ജപ്തി ചെയ്തതുമായി ബന്ധപ്പെട്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.”ഭയപ്പെടേണ്ട. ഉദ്യോഗസ്ഥരില്‍ ആര്‍.എസ്.എസ്, കോണ്‍ഗ്രസ് അനുകൂലികള്‍ കുറച്ചുണ്ടല്ലോ? സര്‍ക്കാരിനെ പറയിപ്പിക്കാന്‍ അത്തരക്കാര്‍ നടത്തിയ നീക്കത്തിന്റെ ഭാഗമായി കണ്ടാല്‍ മതി. സര്‍ക്കാര്‍ ജീവനക്കാരില്‍ 60 ശതമാനം മാത്രമേ ഇടതുപക്ഷക്കാരുള്ളൂ.

ബാക്കി 40 ശതമാനം യു.ഡി.എഫ്- ബി.ജെ.പി അനുഭാവികളാണ്. ശ്രദ്ധയില്‍ പെടുത്തിയ കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. നാളെത്തന്നെ കലക്ടര്‍ക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി കൊടുക്കാന്‍ പറയുക. ആശങ്ക വേണ്ട. ഉദ്യോഗസ്ഥരുടെ കൊള്ളരുതായ്മ തിരുത്താന്‍ കേരളത്തില്‍ ജനകീയ സര്‍ക്കാരുണ്ട്”-ജലീല്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *