ജോ ബൈഡന്റെ വസതിയില്‍ എഫ്.ബി.ഐ നടത്തിയ റെയ്ഡില്‍ വീണ്ടും രഹസ്യ രേഖകള്‍ കണ്ടെത്തി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വസതിയില്‍ എഫ്.ബി.ഐ നടത്തിയ റെയ്ഡില്‍ വീണ്ടും രഹസ്യ രേഖകള്‍ കണ്ടെത്തി.ഡെലവേറിലെ വീട്ടില്‍നിന്നാണ് ആറു രഹസ്യ രേഖകള്‍ ലഭിച്ചതെന്നും പ്രസിഡന്റിന്റെ ചില കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ടെന്നും ജോ ബൈഡന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച എഫ്.ബി.ഐ കണ്ടെടുത്ത രേഖകള്‍ സെനറ്റ് അംഗമായിരുന്ന കാലം മുതല്‍ വൈസ് പ്രസിഡന്റായിരുന്ന സമയം വരെയുള്ളതാണ്. 13 മണിക്കൂര്‍ പരിശോധന നീണ്ടുനിന്നതായും ബൈഡന്റെ അഭിഭാഷകന്‍ ബോബ് ബോയര്‍ പറഞ്ഞു. ബൈഡന്റെ മറ്റു വസതികളിലും ഓഫിസുകളിലും എഫ്.ബി.ഐ പരിശോധന നടത്താനുള്ള സാധ്യതയുമുണ്ട്.

ആഴ്ചകള്‍ക്കിടെ മൂന്നാം പ്രാവശ്യവും രഹസ്യ രേഖ കണ്ടെത്തിയതോടെ ജോ ബൈഡന്‍ പ്രതിരോധത്തിലായിട്ടുണ്ട്. തന്റെ വസതി പരിശോധിക്കാന്‍ ജോ ബൈഡന്‍ എഫ്.ബി.ഐയെ ചുമതലപ്പെടുത്തുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *