മദനിക്കെതിരെയുളള തന്റെ എഫ് ബി പോസ്റ്റ് എന്ന മട്ടില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി കെ ടി ജലീല്‍


അബ്ദുള്‍ നാസര്‍ മദനിക്കെതിരെയുളള തന്റെ എഫ് ബി പോസ്റ്റ് എന്ന മട്ടില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡോ. കെ ടി ജലീല്‍ ഡി ജി പിക്ക് പരാതി നല്‍കി.ഒരു നിലക്കും തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുതയില്‍ നിന്നാണ് ഇത്തരം തെമ്മാടിത്തങ്ങള്‍ ഉടലെടുക്കുന്നതെന്നും ജിദ്ദ കെ.എം.സി.സി ഭാരവാഹിയായ മുസ്തഫ കൊഴിശീരി ഉള്‍പ്പടെ ഉള്ളവരാണ് ഈ കുപ്രചരണങ്ങള്‍ക്ക് പിന്നെലന്നും .


മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കെ ടി ജലീല്‍ പരാതിയില്‍ സൂചിപ്പിക്കുന്നു.പലതിലും കണ്ണടക്കാറാണ് പതിവ്. എന്നാല്‍ മദനിക്കെതിരെ ഞാന്‍ എഴുതി പോസ്റ്റ് ചെയ്യുകയും മൂക്കുകയും ചെയ്തു എന്ന് പറയുന്ന വ്യാജ സ്‌ക്രീന്‍ഷോട്ടിന്റെ കാര്യത്തില്‍ മിണ്ടാതിരിക്കാനാവില്ലന്നും കെ ടി ജലീല്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.




Sharing is Caring